Tuesday 27 November 2012

അറിയിപ്പില്ലാതെ വന്ന അതിരപ്പിള്ളി യാത്ര

                                ങ്ങളുടെ യാത്രകള്‍ പലതും അങ്ങനെയാണ്. മുന്‍കൂട്ടി നിശ്ചയിച്ച്, തയ്യാറെടുപ്പുകളൊക്കെ നടത്തി തീരുമാനിക്കുന്നതൊന്നും നടക്കാറില്ല, കോളേജില്‍ എന്തോ പ്രോഗ്രാം നടക്കുന്നതുകൊണ്ട്  10 മണി ആയപ്പോളേക്കും ക്ലാസ്സ്‌ കഴിഞ്ഞു,. പെട്ടന്നൊരു ചിന്ത അതിരപ്പിള്ളിക്ക്‌ പോയാലോ ... അല്ലെങ്കില്‍ തിരുവില്ലമലക്ക് പോകാം .....എല്ലാരും ഓക്കേ പറഞ്ഞു.. പക്ഷെ എല്ലാര്ക്കും  ചെയ്തു തീര്‍ക്കാന്‍ ഓരോരോ കാര്യങ്ങള്‍.  തിരുവില്ലമല ഗൂഗിള്‍ മാപില്‍ നോക്കി രക്ഷ ഇല്ല റിസ്ക്‌ എടുക്കണ്ട അറിയുന്ന സ്ഥലത്ത് പോകാം അതാകുമ്പോള്‍ എല്ലാവര്ക്കും അവരുടെ കാര്യങ്ങള്‍ ചെയ്തു ഉച്ചയോടെ പോയാല്‍ മതി... ഞങ്ങള്‍ 5 പേരുണ്ടാര്‍ന്നു.... എന്നാല്‍ എക്സാം ആണെന്ന് പറഞ്ഞു ക്ലാസ്സില്‍ വരാതെ പഠിക്കാനിരുന്ന ആള്‍ കൂടി ഒന്ന് വിളിച്ചപ്പോള്‍ കൂടെ കൂടി. അങ്ങനെ ഞങ്ങള്‍ 6  പേരും 3 ബൈക്കുകളിലായി 12 മണിക്ക് ശേഷം യാത്ര തിരിച്ചു.....
 
                                       ഇരിഞാലകുട - പേട്ട - ചാലക്കുടി അങ്ങനെ ഞങ്ങള്‍ ചലക്കുടിയിലെത്തി അന്ന് വെള്ളിയാഴ്ച ആയിരുന്നു ( പള്ളിയാഴ്ച ) , ഞങ്ങള്‍ ആനമല പള്ളിയില്‍ കയറി നമസ്കാരം കഴിഞ്ഞു 1:30 ഓടെ ഞങ്ങള്‍ അവിടെ നിന്നും ചാലക്കുടി-അതിരപ്പിള്ളി റൂട്ടില്‍ യാത്ര തുടര്‍ന്നു, ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിക്കുള്ള വഴി നല്ല  നിലവാരത്തിലുള്ളതാണ്, വഴിയിലുള്ള സ്ഥലങ്ങളെ കൂടുതല്‍ പരിഗണിച്ചില്ല, കാരണം എത്രയും വേഗം അതിരപ്പിള്ളിയില്‍ എത്തണം എന്ന ലക്ഷ്യം തന്നെ.കുറെ പോയികഴിഞ്ഞപ്പോള്‍ വഴിയുടെ സ്വഭാവം മാറിത്തുടങ്ങി.  വഴി കാട്ടിയായിട്ടുള്ള സര്‍ക്കാര്‍ ബോര്‍ഡുകളില്‍ ദൂര സംഖ്യകള്‍ കുറഞ്ഞുകൊണ്ടിരുന്നു, കൂടുതല്‍ പോകുന്തോറും ജനവാസം കുറഞ്ഞു വരുന്നു.  

                               കൂടുതല്‍ പോകുംതോറും റോഡിന്‍റെ ഇരുവശങ്ങളിലും എണ്ണപന കൃഷി കണ്ടു തുടങ്ങി കുറച്ചങ്ങു ചെന്നപ്പോള്‍ കണ്ട ഒരു ചെറിയ ഹോട്ടലില്‍ കയറി. കഴിക്കാന്‍ എന്തുണ്ടെന്ന് ചോദിച്ചു.   എല്ലാവര്ക്കും ഉള്ള ഊണ് അവിടെ ഇല്ല, പിന്നെ ഉള്ളത് ചപ്പാത്തി ആണ്, പിന്നെ അയാള്‍ പറയുന്നു " കുറച്ചു ചോറ്, ചപ്പാത്തി കറികള്‍ എല്ലാം മിക്സ്‌ ചെയ്തു തരാമെന്നു ". അങ്ങനെ ഞങ്ങള്‍ 4  പേര്‍ ഊണും മറ്റു 2 പേര്‍ ചപ്പാത്തിയും ടൊമാറ്റോ ഫ്രൈ യും കഴിച്ചു. അങ്ങനെ ഫുഡ്‌ അടിക്കും വിശ്രമത്തിനും ശേഷം ഞങ്ങള്‍ യാത്ര വീണ്ടും തുടങ്ങി....
                               അങ്ങനെ തുമ്പൂര്‍ മുഴി, ഫാം , അതിരപ്പിള്ളി പഞ്ചായത്ത് ഓഫിസ് എല്ലാം കഴിഞ്ഞു , വഴിയില്‍ വന്യമൃഗങ്ങള്‍ കുറുകെ കടക്കുന്ന സ്ഥലം എന്ന് എഴുതി പലയിടത്തും വച്ചിരിക്കുന്നു.  പക്ഷെ അത്രക്ക് "വന്യന്മാരെ"  ആരെയും വഴിക്ക് കണ്ടതുമില്ല.വലതു വശത്തുകൂടി അതിരപ്പിള്ളി വെള്ളച്ചാട്ടതില്‍ നിന്നും ഒഴുകി വരുന്ന ചാലക്കുടിപുഴ ഒഴുകുന്നു.  കുറച്ച് ചെന്നപ്പോള്‍ വെള്ളാച്ചാട്ടത്തിന്റെ മൂളല്‍ കേട്ടു തുടങ്ങി.
                    

              അതിരപ്പിള്ളിക്ക് തൊട്ടു മുന്പായി പ്രവേശന കവാടമൊക്കെ വനംവകുപ്പുകാര്‍ ഒരുക്കിയിട്ടുണ്ട്, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആദ്യ ബൈക്ക് അത് കടന്നു പോയി രണ്ടാമത്തെ വണ്ടി കടക്കുന്നതിനു മുമ്പ്  ഒരു വനിതാ ജീവനക്കാരി ചാടി വീണു , അവിടെ കയറാന്‍ ക്യാഷ് കൊടുക്കണമെന്ന് പറഞ്ഞു, വാഴച്ചാല്‍ പോകേണ്ടത് കൊണ്ട് അവിടെ നിന്നും ടിക്കറ്റ്‌ എടുക്കാതെ ഞങ്ങള്‍ യാത്ര തുടങ്ങി ...
                                              
                                                   വീണ്ടും മുന്നോട്ട് പോകുമ്പോള്‍ റോഡിന്റെ സ്വഭാവത്തിനു അല്പം മാറ്റം സംഭവിച്ചതായി കാണാം. ഇരുട്ട് മൂടിയിരിക്കുന്നു പലയിടത്തും,  തമിഴ്നാട്ടിലെ വാല്പാറ പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും ചാലക്കുടിക്കും തിരിച്ചും ബസ്സ് സര്‍വ്വീസുണ്ട്.  അവരുടെയും നമ്മുടെയും സര്‍ക്കാര്‍ വക ശകടങ്ങള്‍ കിതച്ച് നീങ്ങുന്നുണ്ട് വല്ലപ്പോഴും.  ചില സ്ഥലങ്ങളില്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്മാര്‍ നിലയുറപ്പിച്ചിട്ടുണ്ട്.  കാടിന്റെ വന്യമായ സൈലന്റ് മോഡിനെ കീറി മുറിക്കുന്നത് ഏതാനും ചില വാഹനങ്ങളുടെ ശബ്ദങ്ങളും പിന്നെ ചിവീടുപോലുള്ള ചില ജീവികളുടെ കലപിലകളും മാത്രം.  റോഡിന്റെ സൈഡിലൂടെ ചില നീരുറവകള്‍ ഒഴുകി വരുന്നുണ്ട്. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഏതോ തമിള്‍ ഫിലിം ഷൂട്ടിംഗ് ഒരുക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു ...

                                
                        അതിരപ്പിള്ളി  വെള്ളച്ചാട്ടത്തിനും വാഴച്ചാലിനും ഇടയില്‍ 5 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ വഴിയില്‍ അതിരപ്പിള്ളി കഴിഞ്ഞു 3 കിലോമീറ്റര്‍ പോയാല്‍ ചാര്‍പ്പ വെള്ളച്ചാട്ടം.



                   കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തു കിടക്കുന്നു എന്ന  താണ് ചാര്‍പ വെള്ളച്ചാട്ടത്തിന്റെ ദുര്യോഗം! അല്ലെങ്കില്‍ വളരെ പ്രശസ്തമാകേണ്ടിയിരുന്ന ഒരു സ്ഥലമാണ് ഇത്. അരുവി വളരെ ഉയരത്തില്‍ നിന്ന് കുത്തനെ കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ത്തട്ടി റോഡിനു കുറുകെ കെട്ടിയിട്ടുള്ള പാലത്തിന്റെ അടിയിലൂടെ ചാലക്കുടിപ്പുഴയില്‍ ചേരുന്നു. 
                  അവിടെ നിന്നും ഞങ്ങള്‍ കുറെ ഫോട്ടോസ് എടുത്തു, സമയം  വൈകിയതിനാല്‍ വാഴച്ചാലില്‍ കയറാതെ ഞങ്ങള്‍ വീണ്ടും അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചു..



                             വഴിയില്‍ പലസ്ഥലത്തും ഇറങ്ങി ഫോട്ടോസ് എടുത്തു. റോഡിനു നടുവില്‍ വണ്ടി വെച്ച്  അതിനടുത്തിരുന്നു അങ്ങനെ പല പോസില്‍ ... പലപ്പോളും ഒരു ഫോട്ടോ എടുക്കുമ്പോഴേക്കും ഏതെങ്കിലും വാഹനം വരും പണി തരാന്‍ .. അങ്ങനെ അവിടെ നിന്നും വീണ്ടും പഴയ ചെക്ക്‌ പോസ്റ്റില്‍ ടിക്കറ്റ്‌ എടുക്കാന്‍ ചെന്നു ....

                               പ്രവേശന ഫീസ് 15 രൂപ/ഒരാള്‍ക്ക്.  ബൈക്കിന്‍ 5 രൂപ.  കാമറക്കും കൊടുക്കേണ്ടി വന്നു ഫീസ്.  (വിദേശികള്‍ക്ക് 50 രൂപയാണ്‌ പ്രവേശനത്തിന്).  അവിടെനിന്നും എത്തിയത് അതിരപ്പിള്ളിയുടെ പ്രവേശന കവാടത്തില്‍.  ഒരു ചെറിയ ഉല്‍സവം നടക്കുന്നത്പോലെയുള്ള സ്ഥലം.  ആകെപ്പാടെ ഒരു കലമ്പലുള്ള അന്തരീക്ഷം.  കളിപ്പാട്ടങ്ങളും തൊപ്പികളും കൂടാതെ ഭക്ഷണവും മറ്റും വില്‍ക്കുന്ന കടകള്‍.  ഏതാനും ഹോട്ടലുകള്‍.  തമിള്‍  നാട്ടിലെ വാഹനങ്ങളാണ്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിലധികം.   കുറെ കുരങ്ങുകളും, ബൈക്ക് മുകളില്‍ പാര്‍ക്ക്‌ ചെയ്തു താഴെ വന്നപ്പോള്‍  പ്രവേശന കവാടത്തില്‍ യൂണിഫോമിട്ട പോലീസുകാര്‍ (അതോ വനം വകുപ്പോ?) പാസ് പരിശോധിച്ച് ആളുകളെ കടത്തി വിടുന്നു.


                    അങ്ങനെ അകത്തു ചെന്നപ്പോള്‍ അകത്തു വിദേശി മഴ .. ഹോ........... വന്‍വൃക്ഷങ്ങള്‍ അതിരിടുന്ന കരിങ്കല്ല് പാകിയ കയറ്റിറക്കങ്ങളുള്ള വഴി കുറച്ചു നടന്നാല്‍ മതി വെള്ളച്ചാട്ടത്തിനു മുകളില്‍ എത്താന്‍ . നടന്നു മുകളില്‍ എത്തി.

                                                 ആദ്യം താഴെ പോയി വരാമെന്ന് വിചാരിച്ചു താഴേക്കു നടന്നു വലതു ഭാഗത്ത് കാണുന്ന കുത്തനെയുള്ള കരിങ്കല്ല് പാകിയ വഴിയിലൂടെ താഴോട്ടിറങ്ങാം. ക്ഷീണമൊന്നും തോന്നുന്നില്ല. ചിലയിടത്ത് വളഞ്ഞു പുളഞ്ഞു പോകുന്ന കല്പാത കുത്തനെയുള്ള ചില മണ്ണ് വഴികള്‍ കൊണ്ടുള്ള എളുപ്പവഴി വെച്ച് ചാടിക്കടക്കുകയും ചെയ്തു. താഴെ, വനം വകുപ്പിന്റെ ഗാര്‍ഡുമാര്‍ കാവലിരിക്കുന്ന ഈറ്റ കൊണ്ട് കെട്ടിയുണ്ടാക്കിയ കാവല്‍മാടം കാണാം.


              കമാനാകൃതിയില്‍ നില്‍ക്കുന്ന വള്ളിപ്പടര്‍പ്പിനു താഴെകൂടി കടന്നു വെള്ളച്ചാട്ടത്തിനു നേരെ മുന്നിലുള്ള പാറ കൂട്ടങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു ഫോട്ടോ എടുപ്പ് തുടങ്ങി.മാന്ത്രികമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണിലേക്ക്, ശരീരത്തിലേക്ക് പകരുന്ന ജലത്തിന്റെ കുളിര്‍മ്മ..ആവേശം.. ചെന്നു കയറിയപ്പോള്‍ തന്നെ ഗാര്‍ഡിന്റെ  നിര്‍ദ്ദേശം 5 :30  വരെയേ ഇവിടെ ഇരിക്കാന്‍ പറ്റുകയോള്ളൂ, ഇപ്പോള്‍ സമയം 4 :45 , അങ്ങനെ ഫോട്ടോ എടുപ്പെല്ലാം തകിര്തി ആയി നടന്നു.










                                 തിരിച്ചു പോകാനുള്ള സമയം സമാഗതമായി. കുറച്ച് നേരത്തിനു ശേഷം തിരിച്ച് കയറാന്‍ തീരുമാനിച്ചു.  ശരിക്കും വിവരമറിഞ്ഞു എന്നുപറഞ്ഞാല്‍ അധികമാവില്ല.  നല്ല കഠിനം തന്നെ തിരിച്ചുള്ള കയറ്റം.  ഒരു ഇട വഴി കയറിയപ്പോള്‍ ശരിക്കും പണി കിട്ടി കാലു തെറ്റി അവിടെ ഇരിപ്പായി , മുകളിലേക്കും പറ്റില്ല താഴേക്കും ഇല്ല പിന്നെ സാവധാനം എഴുനേറ്റു പതുക്കെ കയറി......
       ഒരു വിധം മുകളില്‍ എത്തി.  അവിടെ ആളുകള്‍ക്ക് ഇരിക്കുവാന്‍ മുളയും ഓലയും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ചില ഷെഡുകള്‍ ഉണ്ട്.  അവിടെ നീണ്ടു നിവര്‍ന്ന് മലര്‍ന്നു കിടന്നു.  അവരെല്ലാം മുകളില്‍ കാണാന്‍ പോയി ഞാന്‍ അവിടെ ഇരിപ്പായി. 













                                "ഒരു സ്ഥലത്ത് 2 പേര് ഒറ്റയ്ക്ക് ഇരിക്കുന്നു."( ഹി ഹി ഹി ) .... അങ്ങനെ മടക്കയാത്രകുള്ള ടൈം ആയി ഞങ്ങള്‍ തിരിച്ചിറങ്ങി... പുറത്തെത്തി .. ബൈക്ക് എടുത്തു  യാത്ര തുടങ്ങി....... എങ്ങും ഇരുട്ടി തുടങ്ങി ...........കാലത്ത് 7 :45  നു വീട്ടില്‍ നിന്നും ക്ലാസ്സിലേക്ക് ഇറങ്ങിയ ഞാന്‍ രാത്രി 9 മണിയോടെ വീട്ടില്‍ തിരിച്ചെത്തി..........


       
Related Posts Plugin for WordPress, Blogger...